Connect with us

kerala governor

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ സസ്‌പെന്റ് ചെയ്തു

അന്വേഷണത്തിന് ഗവര്‍ണര്‍ ഉത്തരവിടുകയും ചെയ്തു

Published

|

Last Updated

തിരുവനന്തപും | വിദ്യാര്‍ഥിയുടെ ദാരുണ മരണത്തിന്റെ പശ്ചാത്തലത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ സസ്‌പെന്റ് ചെയ്തു. സിദ്ധാര്‍ഥിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ആരോപിച്ചാണ് വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്റ് ചെയ്തതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചത്.

സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണത്തിന് ഗവര്‍ണര്‍ ഉത്തരവിടുകയും ചെയ്തു. സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്നു ഗവര്‍ണര്‍ പറഞ്ഞു. സിദ്ധാര്‍ഥിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചില്ല എന്നു കാണുന്നത് അത്യന്തം ക്രൂരതയാണു വ്യക്തമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പസ്സില്‍ എസ് എഫ് ഐയും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് (പി എഫ് ഐ) സഖ്യവുമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ചാണു ഗവര്‍ണറുടെ നടപടി.

സര്‍വകലാശാലകളില്‍ സംഘപരിവാര്‍ നോമിനികളെ തിരുകിക്കയറ്റുന്നതിനെതിരെ ഗവര്‍ണര്‍ക്കെതിരായി എസ് എഫ് ഐ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കെതിരെയും ഗവര്‍ണര്‍ പി എഫ് ഐ സഖ്യം നേരത്തെ ആരോപിച്ചിരുന്നു.