Connect with us

Kerala

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരായ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു; നടപടി വേണം: വി ഡി സതീശന്‍

ക്രൂരമായ വേട്ട നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം  |  പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരായ സമരങ്ങളെ സംസ്ഥാന സര്‍കകാര്‍ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്ന് പ്രതിരക്ഷ നേതാവ് വി ഡി സതീശന്‍. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നടന്ന നിയമസഭാ മാര്‍ച്ചിന് നേരെ പോലീസ് നരനായാട്ടാണ് നടത്തിയത്.യാതൊരു പ്രകോപനവുമില്ലാത്ത സമരക്കാര്‍ക്ക് നേരെ മുന്നറിയിപ്പ് പോലും നല്‍കാതെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരയാണ് ഗ്രനേഡ് എറിഞ്ഞത്. ഗ്രനേഡ് പൊട്ടി നെയ്യാറ്റിന്‍കര സ്വദേശിയായ വിഷ്ണുവിന്റെ കാല് തകര്‍ന്നു. റോഡില്‍ കിടന്ന ഇയാള്‍ക്ക് ആംബുലന്‍സ് സൗകര്യം നല്‍കാനോ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് അദ്യം തയാറായില്ല. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് തയാറായത്.ഇയാളുടെ കാലിന്റെ ചലനശേഷി തന്നെ വീണ്ടെടുക്കാനാകുമോയെന്ന് സംശയമാണ്. ക്രൂരമായ വേട്ട നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു

 

Latest