Kerala
പോലീസ് സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം; ഡിജിപി
സ്റ്റേഷനുകളില്‍ മര്‍ദനം ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് റവാഡ ചന്ദ്രശേഖര്‍.

തിരുവനന്തപുരം|പോലീസ് സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. പോലീസ് സേനയില്‍ അച്ചടക്കം പ്രധാനമാണ്. സ്റ്റേഷനുകളില്‍ മര്‍ദനം ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറണം. കേരളാ പോലീസ് നല്ല സേനയാണ്. അച്ചടക്കം ഉറപ്പാക്കി പോലീസ് മുന്നോട്ട് പോകുന്നു.
450 പോലീസ് സ്റ്റേഷനുകളില്‍ ഭൂരിപക്ഷവും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ചിലയിടത്തു ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നുണ്ട്. പോലീസ് മര്‍ദ്ദനം വ്യാപകമല്ല. വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. എല്ലാ സ്റ്റേഷനിലും സിസിടിവികള്‍ പ്രവര്‍ത്തിക്കണം. ഒരു സിസിടിവി കേടായാല്‍ ഉടനെ റിപ്പയര്‍ ചെയ്യണമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.