Connect with us

Kerala

പേരാമ്പ്രയില്‍ ജപ്തി നടപടിക്കിടെ വീട്ടമ്മ മരിച്ച സംഭവം: ബേങ്കിന് മുന്നിലെ പ്രതിഷേധത്തില്‍ കേസെടുത്ത് പോലീസ്

ഗതാഗത തടസമുണ്ടാക്കിയതിനടക്കം രണ്ട് കേസുകളാണ് ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്തത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് പേരാമ്പ്രയില്‍ ജപ്തി നടപടിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ നടുവണ്ണൂര്‍ എസ്ബിഐ ബേങ്കിന് മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ കേസെടുത്ത് പോലീസ്. ഗതാഗത തടസമുണ്ടാക്കിയതിനടക്കം രണ്ട് കേസുകളാണ് ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഗതാഗത തടസമുണ്ടാക്കിയതിന് കണ്ടാലറിയുന്ന 10 പേര്‍ക്കെതിരെയും പോലീസ് ബാരിക്കേഡ് തകര്‍ത്ത് ബേങ്കിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതിനെതിരെ കണ്ടാലറിയുന്ന 6 പേരുള്‍പ്പടെ 200 ഓളം പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.

കടം എഴുതി തള്ളണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ 10.30 മുതല്‍ നാല് മണിക്കൂറോളം പേരാമ്പ്ര- കോഴിക്കോട് റോഡ് തടഞ്ഞ് കവിതയുടെ മൃതദേഹവുമായി ജനകീയ പ്രതിഷേധം നടന്നത്. സമരത്തില്‍ ജില്ലയ്ക്ക് പുറത്ത് നിന്നും ആളുകള്‍ എത്തിയത് പരിശോധിക്കാന്‍ പോലീസ് നീക്കമുണ്ട്.

അതിനിടെ, കവിതയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് ആര്‍.ബി.ഐ ഓംബുഡ്‌സ്മാനും ബേങ്ക് നോഡല്‍ ഓഫീസര്‍ക്കും പരാതി ലഭിച്ചു. ആര്‍ബിഐയുടെ ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ബേങ്ക് നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. ബേങ്കിന്റെ കടുത്ത മാനസിക പീഡനമാണ് യുവതിയുടെ മരണ കാരണമെന്നും ജപ്തിയില്‍ ആര്‍ ബിഐയുടെ നയങ്ങള്‍ പാലിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ബേങ്ക് ഉദ്യോഗസ്ഥര്‍ക്കും ശാഖയ്ക്കുമെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും കവിതയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയിലാണ് പരാതിക്കാരന്‍.

Content Highlights: Balussery police registered two cases against nearly 200 people for blocking traffic and breaching barricades outside the Naduvannur SBI branch. Protesters demanded loan waiver and compensation following a Perambra woman’s suicide during recovery proceedings. A complaint was also filed with the RBI Ombudsman alleging mental harassment by bank officials.

---- facebook comment plugin here -----

Latest