Connect with us

Kerala

പതിനെട്ടാം പടിയിലെ പോലീസ് ഫോട്ടോ ഷൂട്ട്; അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം ബോര്‍ഡ്

പോലീസുകാരുടെ പ്രവൃത്തി അനുചിതമായി പോയെന്ന് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി. ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്ററെ ബോര്‍ഡ് അതൃപ്തി അറിയിച്ചു.

Published

|

Last Updated

പത്തനംതിട്ട | ശബരിമല പതിനെട്ടാം പടിയില്‍ പോലീസുകാര്‍ ഫോട്ടോ ഷൂട്ട് നടത്തിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അതൃപ്തി. പോലീസുകാരുടെ പ്രവൃത്തി അനുചിതമായി പോയെന്ന് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി. ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്ററെ ബോര്‍ഡ് അതൃപ്തി അറിയിച്ചു.

പതിനെട്ടാം പടിയില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു, ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. എന്നാല്‍, ഇവിടെ ഫോട്ടോ എടുക്കുന്നതു പോലുള്ള നടപടികള്‍ അനുവദിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും കോടതി വ്യക്തമാക്കി.

എ ഡി ജി പിയും ഫോട്ടോ വിവാദത്തില്‍ ഇടപെട്ടു. സംഭവത്തില്‍ സന്നിധാനം സ്പെഷ്യല്‍ ഓഫീസറോട് എ ഡി ജി പി റിപോര്‍ട്ട് തേടി.

 

---- facebook comment plugin here -----

Latest