Attack Against Police
പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരുക്ക്
അതിര്‍ത്തി തര്‍ക്കം അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ്
പത്തനംതിട്ട | പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. എസ് ഐ അടക്കം മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു. അതിര്‍ത്തി തര്‍ക്കം അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ്. അക്രമത്തില്‍ എസ് ഐയുടെ കാലൊടുഞ്ഞു. രണ്ട് പോലീസുകാര്‍ക്ക് പരുക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുളനട സ്വദേശി മനു, അജി, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
അയല്‍ വീട്ടുകാര്‍ തമ്മില്‍ അതിര്‍ത്ത് തര്‍ക്കം ഉണ്ടാവുകയും അത് സംഘര്‍ഷാവസ്ഥയിലേക്ക് എത്തുകയും ചെയ്തുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. തര്‍ക്കത്തിലുള്ളവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ കേസെടുത്തു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്നിവക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.