Connect with us

Kerala

പാലക്കാട് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

കോങ്ങാട് കെപിആര്‍പി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്

Published

|

Last Updated

പാലക്കാട്| പാലക്കാട് കോങ്ങാട് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി. 13 വയസുള്ള കുട്ടികളെയാണ് കാണാതായത്. കോങ്ങാട് കെപിആര്‍പി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ഇവര്‍. വീട്ടില്‍ നിന്ന് രാവിലെ ഏഴുമണിക്ക് ട്യൂഷന് പോയശേഷം സ്‌കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാര്‍ഥികള്‍ അവിടെ നിന്നും മടങ്ങിയതെന്ന് പോലീസ് പറയുന്നു.

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞപ്പോള്‍ വീട്ടുകാര്‍ ശകാരിച്ചിരുന്നു. ഇതോടെയാണ് പെണ്‍കുട്ടികള്‍ നാടുവിട്ടതെന്നാണ് വിവരം. സ്‌കൂളില്‍ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 9497947216 എന്ന നമ്പറില്‍ ബന്ധപ്പെടാം.

 

Latest