ചരിത്രത്തിന്റെ കാവിവത്കരണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍. സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളിയും വീരേതിഹാസ നായകനുമായിരുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള 1921കളിലെ മലബാര്‍ സമരത്തിലെ 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിഘണ്ടുവിന്റെ അഞ്ചാം വാള്യം പുനഃപരിശോധിച്ച പാനലിന്റെ നിര്‍ദേശമനുസരിച്ചാണത്രെ ഈ നടപടി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം ത്വരിതപ്പെടുത്താനും ഇന്ത്യാ ചരിത്രം ഹിന്ദുത്വവത്കരിക്കാനും ആര്‍ എസ് എസ് നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ ഭാഗമാണ് ഐ സി എച്ച് ആറിന്റെ ഈ നടപടി. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമ്പോഴാണ് സംഘ്പരിവാറിന്റെ താത്പര്യങ്ങള്‍ക്കൊത്ത് രക്തസാക്ഷി നിഘണ്ടുവിനെ കാവിവത്കരിക്കുന്നത്.
വീഡിയോ കാണാം…





