Kerala
പിഎം ശ്രീ: ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ കാണാം, കേന്ദ്രത്തിന് കത്തയക്കാന്‍ അനന്തമായ കാത്തിരിപ്പില്ല; ബിനോയ് വിശ്വം
സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കുമെന്നും ബിനോയ് വിശ്വം
തിരുവനന്തപുരം| പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയത്തില്‍ കേന്ദ്രത്തിന് കത്തയക്കാന്‍ അനന്തമായ കാത്തിരിപ്പില്ല. കത്ത് നല്‍കാന്‍ പ്രത്യേക മുഹൂര്‍ത്തം നിശ്ചയിച്ചിട്ടില്ല. സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. എല്‍ഡിഎഫ് കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം എല്ലായിടത്തും മാറ്റമുണ്ടാക്കിയിട്ടുണ്ട്. എല്‍ഡിഎഫ് മിഷനറി പൂര്‍ണമായും സജ്ജമാണ്. അപൂര്‍വം ചില ഇടങ്ങളില്‍ സീറ്റ് വിഭജന പ്രശ്‌നമുണ്ട്. അത് ഇന്നല്ലെങ്കില്‍ നാളെ അവസാനിക്കും.
ശബരിമല സ്വര്‍ക്കൊള്ള കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ബിനോയ് വിശ്വം പ്രതികരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്റ്റിലാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണം. അഴിമതിക്കാര്‍ ആരായാലും അവരോട് സന്ധിയില്ല. അഴിമതിക്ക് പാര്‍ട്ടിയെ മറയാക്കിയത് അവരാണ്. അതില്‍ പാര്‍ട്ടി ഉത്തരവാദിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.



