Kerala
പി എം ശ്രീ: തുടര്‍ നടപടികള്‍ മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം
കത്ത് വൈകുന്നതില്‍ അതൃപ്തി അറിയിച്ച് സി പി ഐ മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ കണ്ടിരുന്നു.
തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി പി ഐയുടെ സമ്മര്‍ദത്തിനു പിന്നാലെ ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് 13 ദിവസത്തിനു ശേഷമാണ് കത്തയക്കുന്നത്.
കത്ത് വൈകുന്നതില്‍ അതൃപ്തി അറിയിച്ച് സി പി ഐ മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ കണ്ടിരുന്നു.
---- facebook comment plugin here -----



