Connect with us

Kerala

ആലങ്കോട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ പ്ലസ് വണ്ണുകാരെ ആക്രമിച്ചു; റാഗിങ് പരാതി

ഏഴ് പ്ലസ് ടു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം| ആലങ്കോട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ പ്ലസ് വണ്ണുകാരെ ആക്രമിച്ചതായി പരാതി. അക്രമത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ ഏഴ് പ്ലസ് ടു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ആലങ്കോട് ഗവ. വിഎച്ച്എസ് ലാണ് കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാര്‍ഥികളും പ്ലസ് വണ്‍ വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. പ്ലസ് ടു വിദ്യാര്‍ഥികള്‍, പ്ലസ് വണ്‍ വിദ്യാര്‍ഥികളോട് പേര് ചോദിച്ചപ്പോള്‍ ശബ്ദം കുറഞ്ഞു എന്നതിന്റെ പേരിലാണ് സംഘര്‍ഷമുണ്ടായത്.

പത്തോളം വരുന്ന പ്ലസ് ടു വിദ്യാര്‍ഥികളാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. അക്രമത്തില്‍ അമീന്‍, അമീര്‍, മുനീര്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. മൂന്ന് പേരുടെയും കണ്ണിനും തലയ്ക്കുമാണ് പരുക്കേറ്റത്. നഗരൂര്‍ പോലീസില്‍ അക്രമത്തിനിരായ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്, പിടിഎ രക്ഷകര്‍ത്താക്കള്‍, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കി.

 

---- facebook comment plugin here -----

Latest