Ongoing News
പ്രണയാഭ്യര്‍ഥന നിരസിച്ചു; പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി
മുനിരാജ് പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെങ്കിലും താല്‍പര്യമില്ലെന്ന് ശാലിനി വ്യക്തമാക്കിയിരുന്നു.
ചെന്നൈ | തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പകയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയില്‍ ശാലിനി (17) ആണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയാണ് പ്രദേശവാസിയായ മുനിരാജ് ശാലിനിയെ കൊലപ്പെടുത്തിയത്.
മുനിരാജ് പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെങ്കിലും താല്‍പര്യമില്ലെന്ന് ശാലിനി വ്യക്തമാക്കിയിരുന്നു. പിന്നീടും യുവാവ് ശല്യപ്പെടുത്തിയതോടെ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുനിരാജിനെ ശാലിനിയുടെ പിതാവ് മാരിയപ്പന്‍ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ഇന്ന് രാവിലെ വഴിവക്കില്‍ ശാലിനിയെ കാത്തുനിന്നു കത്തിയെടുത്ത് ശാലിനിയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.ശാലിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സമയം മുനിരാജ് മദ്യലഹരിയില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.




