Connect with us

ibnuseena school

ഇബ്‌നു സീന സയന്‍സ് റെസിഡന്‍ഷല്‍ കാമ്പസില്‍ പ്ലസ് ടു വിജയം ആഘോഷിച്ചു

അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശനം ഇതിനകം ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

ഇരിങ്ങല്ലൂര്‍ | ഇത്തവണത്തെ പ്ലസ് ടു റിസള്‍ട്ടില്‍ പകുതിയിലധികം വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി നൂറു ശതമാനം വിജയം നേടിയതിന്റെ ആഘോഷം ഇബ്‌നു സീന കാമ്പസില്‍ നടന്നു.

പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ ഒ കെ അബ്ദുല്‍ മുജീബ് അഹ്‌സനി സ്വാഗതവും ഫൗണ്ടര്‍ ആന്‍ഡ് സി ഇ ഒ ഡോ അബ്ദുല്‍ ഹസീബ് അഹ്‌സനി നന്ദിയും പറഞ്ഞു. ഇസ്ലാമിക അന്തരീക്ഷത്തില്‍ എന്‍ട്രന്‍സ് കോച്ചിങ് സൗകര്യത്തോടെയുള്ള ഹയര്‍ സെക്കന്‍ഡറി സയന്‍സ് റെസിഡന്‍ഷ്യല്‍ കാമ്പസായ ഇബ്‌നു സീനയിലേക്ക് അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശനം ഇതിനകം ആരംഭിച്ചിട്ടുണ്ട്.