Connect with us

plus one

പ്ലസ് വണ്‍: മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും

പ്രവേശനം നാളെ വൈകുന്നേരം നാല് വരെ

Published

|

Last Updated

തിരുവനന്തപുരം | ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് രാവിലെ 10 മണിമുതല്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഇന്ന് രാവിലെ 10 മുതല്‍ നാളെ വൈകുന്നേരം നാല് വരെയുള്ള സമയത്തിനകം അതത് സ്‌കൂളുകളില്‍ നേരിട്ടെത്തി പ്രവേശനം നേടണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. മലബാര്‍ ജില്ലകളില്‍ പുതുതായി അനുവദിച്ച വിവിധ ബാച്ചുകളിലെ സീറ്റ് ഉള്‍പ്പെടെയാണ് മൂന്നാം സപ്ലിമെന്റി അലോട്ട്മന്റിന് പരിഗണിച്ചിരിക്കുന്നത്.

മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 25,735 ഒഴിവിലേക്കായി ലഭിച്ച 12,487 അപേക്ഷകളില്‍ 11,849 ആണ് പരിഗണിച്ചത്. കാന്‍ഡിഡേറ്റ് ലോഗിനിലെ റിസള്‍ട്ട് എന്ന ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്‌കൂളില്‍, രക്ഷകര്‍ത്താവിനൊപ്പം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം എത്തിയാണ് പ്രവേശനം നേടേണ്ടത്.