Connect with us

Kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പത്ത് ശതമാനം സീറ്റ് വര്‍ധന, താലൂക്ക് അടിസ്ഥാനത്ത് സീറ്റുകള്‍ കൈമാറും- മന്ത്രി വി ശിവന്‍കുട്ടി

മുഴുവന്‍ എ-പ്ലസ് ലഭിച്ചവരില്‍ 5812 പേര്‍ക്ക് മാത്രമാണ് ഇനി അഡ്മിഷന്‍ ലഭിക്കാനുള്ളത്

Published

|

Last Updated

തിരുവനന്തപുരം | പ്ലസ് വണ്‍ സീറ്റിന്റെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്കെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍. താലൂക്ക് അടിസ്ഥാനത്തില്‍ സീറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

20 ശതമാനം സീറ്റ് വര്‍ധന നല്‍കിയ ജില്ലകളിലും ഇനിയും സീറ്റ് ആവശ്യണ്ടെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കും.സീറ്റ് വര്‍ധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കില്‍ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സയന്‍സ് ബാച്ചില്‍ താല്‍ക്കാലിക ബാച്ച് ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.മുഴുവന്‍ എ-പ്ലസ് ലഭിച്ചവരില്‍ 5812 പേര്‍ക്ക് മാത്രമാണ് ഇനി അഡ്മിഷന്‍ ലഭിക്കാനുള്ളത്. ഇന്ന് പ്രഖ്യാപിച്ച അധിക ബാച്ചുകളിലൂടെ അവര്‍ക്കും അഡ്മിഷന്‍ ലഭ്യമാകും. സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുന്നതോടെ മുഴുവന്‍ എ-പ്ലസുകാര്‍ക്കും പ്രവേശനം ലഭിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

 

---- facebook comment plugin here -----

Latest