PLUS ONE SEAT
പ്ലസ് വണ്‍ അധിക താത്കാലിക ബാച്ചുകള്‍ അനുവദിച്ചുള്ള ഉത്തരവിറങ്ങി
ബാച്ചുകള്‍ ലഭിച്ച സ്‌കൂളുകളുടെ പട്ടിക ഉടന്‍ പുറത്തിറക്കും
		
      																					
              
              
            തിരുവനന്തപുരം | പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സംസ്ഥാനത്ത് 79 അധിക ബാച്ചുകള്‍ അനുവദിച്ച് ഉത്തരവിറങ്ങി. താത്കാലിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. സയന്‍സിന് 20 ബാച്ചും കൊമേഴ്‌സിന് 10 ബാച്ചും ഹ്യൂമാനിറ്റീസിന് 49 ബാച്ചുമാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ അറിയിച്ചതിനേക്കാള്‍ എട്ട് ബാച്ചുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്.
ഉയര്‍ന്ന പഠനത്തിന് അര്‍ഹരായവരില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ക്ക് പോലും നല്‍കാന്‍ സംസ്ഥാനത്ത് സീറ്റുകള്‍ ഇല്ലെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ബാച്ച് അനുവദിച്ചിരിക്കുന്നത്. ബാച്ചുകള്‍ ലഭിച്ച സ്‌കൂളുകളുടെ പട്ടിക ഉടന്‍ പുറത്തിറക്കും.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



