Connect with us

National

പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ കളിക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു; മരണം സിക്‌സടിച്ചതിന് പിന്നാലെ

സിക്‌സടിച്ച ശേഷം പിച്ചിന്റെ മധ്യഭാഗത്തേക്കു നടന്നെത്തിയ ഹര്‍ജീത് ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  പഞ്ചാബിലെ ഫിറോസ്പുരില്‍ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റര്‍ കുഴഞ്ഞുവീണു മരിച്ചു. ഫിറോസ്പുര്‍ സ്വദേശിയായ ഹര്‍ജീത് സിങ്ങാണു കുഴഞ്ഞു വീണു മരിച്ചത്. സിക്‌സടിച്ച ശേഷം പിച്ചിന്റെ മധ്യഭാഗത്തേക്കു നടന്നെത്തിയ ഹര്‍ജീത് ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഹര്‍ജീത് സിങ്ങിന് ഹൃദയാഘാതമുണ്ടായതായാണു വിവരം. സിപിആര്‍ നല്‍കി സഹതാരങ്ങള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിക്‌സടിച്ച ശേഷം ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന ഹര്‍ജീത് ഗ്രൗണ്ടിലേക്കു മുഖമടച്ച് വീഴുകയായിരുന്നു.

 

Latest