Connect with us

National

മുംബൈ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറി; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

തെന്നിമാറിയത് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം

Published

|

Last Updated

ഫയൽ ചിത്രം

മുംബൈ | കൊച്ചിയിൽ നിന്ന് മുംബൈയിലെത്തിയ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ  എയർ ഇന്ത്യയുടെ എ 320 വിമാനമാണ് തെന്നിമാറിയത്.  ഇന്ന് രാവിലെ 09:27-ഓടെയായിരുന്നു സംഭവം. എല്ലാ യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള വക്താവ് അറിയിച്ചു.

സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെ അടിയന്തര രക്ഷാപ്രവർത്തന ടീമുകൾ ഉടൻതന്നെ സജ്ജമാക്കുകയും സാഹചര്യം നിയന്ത്രിക്കുകയും ചെയ്തു. വിമാനത്താവളത്തിന്റെ പ്രധാന റൺവേയായ 09/27-ന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിമാന സർവീസുകൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ, സെക്കൻഡറി റൺവേ 14/32 പ്രവർത്തനക്ഷമമാക്കിയതായും അധികൃതർ അറിയിച്ചു.

മുംബൈ വിമാനത്താവളത്തിൽ  സുരക്ഷയ്ക്കാണ് തങ്ങൾ എല്ലായ്പ്പോഴും മുൻഗണന നൽകുന്നതെന്നും വക്താവ് കൂട്ടിച്ചേർത്തു.

Latest