International
ബ്രസീലില്‍ വന്‍ വിമാന ദുരന്തം; 62 പേര്‍ മരിച്ചു
ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.
ബ്രസീലിയ | ബ്രസീലില്‍ വന്‍ വിമാന ദുരന്തം. 62 പേരുമായി സഞ്ചരിച്ച വോപാസ് എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണു. യാത്രക്കാരെല്ലാം മരിച്ചതായാണ് വിവരം.
സാവോപോളോയിലെ വിന്‍ഹെഡോ സിറ്റിയിലെ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണതെന്ന് ബ്രസീലിയന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
മരണപ്പെട്ടവരില്‍ 58 പേര്‍ യാത്രക്കാരും നാലുപേര്‍ വിമാനത്തിലെ ജീവനക്കാരുമാണ്. വിമാനമിടിച്ച് നിരവധി വീടുകള്‍ തകര്‍ന്നതായും റിപോര്‍ട്ടുണ്ട്. കാസ്‌കവെലില്‍ നിന്ന് സാവോപോളോയിലേക്കു പോയ വിമാനമാണ് പ്രാദേശിക സമയം ഉച്ചക്ക് 1.30ഓടെ തകര്‍ന്നു വീണത്. അപകടത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് വോപാസ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
---- facebook comment plugin here -----