Connect with us

Kannur

അല്‍മഖറില്‍ പി കെ ഉസ്താദ് അനുസ്മരണവും പ്രാര്‍ഥനാ സംഗമവും സമാപിച്ചു

നരിക്കോട് എറന്തലയില്‍ സിയാറത്തും നാടുകാണി ദാറുല്‍ അമാനില്‍ അനുസ്മരണ സംഗമവും പ്രാര്‍ഥനാ സദസ്സും നടന്നു.

Published

|

Last Updated

തളിപ്പറമ്പ് | അല്‍മഖര്‍ ശില്‍പികളില്‍ പ്രധാനിയും ദീര്‍ഘകാലം സ്ഥാപനത്തിന്റെ ജനറല്‍ മാനേജരുമായിരുന്ന നരിക്കോട് പി കെ അബൂബക്കര്‍ മുസ്ലിയാര്‍ രണ്ടാം അനുസ്മരണവും പ്രാര്‍ഥനാ സംഗമവും സമാപിച്ചു. നരിക്കോട് എറന്തലയില്‍ സിയാറത്തിന് സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി നേതൃത്വം നല്‍കി.

നാടുകാണി ദാറുല്‍ അമാനില്‍ അനുസ്മരണ സംഗമവും പ്രാര്‍ഥനാ സദസ്സും പി കെ അലിക്കുഞ്ഞി ദാരിമിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു. പി പി അബ്ദുല്‍ ഹകീം സഅദി അനുസ്മരണ പ്രഭാഷണം നടത്തി. ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിനും പ്രാര്‍ഥനക്കും സയ്യിദ് മുഹമ്മദ് ശാഫി ബാഅലവി വളപട്ടണം നേതൃത്വം നല്‍കി.

കെ അബ്ദുര്‍റശീദ് മാസ്റ്റര്‍ നരിക്കോട്, പി കെ ഉമര്‍ മുസ്ലിയാര്‍ നരിക്കോട്, കെ പി അബ്ദുസ്സ്വമദ് അമാനി പട്ടുവം, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട് പ്രസംഗിച്ചു.

അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍, ബി എ അലി മൊഗ്രാല്‍, അനസ് ഹംസ അമാനി ഏഴാംമൈല്‍, അബ്ദുല്‍ ഗഫൂര്‍ അമാനി പെടേന, ഇസ്മാഈല്‍ അമാനി തളിപ്പറമ്പ്, അബ്ദുല്ല അമാനി കെല്ലൂര്‍, ഉസ്മാന്‍ അമാനി എളമ്പേരംപാറ, മുഹമ്മദ് കുഞ്ഞി അല്‍ ജസീറ (ഖത്വര്‍), നാസര്‍ ഹാജി കുപ്പം സംബന്ധിച്ചു.

 

Latest