Connect with us

International

പിയൂഷ് ഗോയൽ നാളെ അമേരിക്കയിലേക്ക്; ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് തുടക്കമാകും

ഇരു രാജ്യങ്ങൾക്കും ഗുണകരമായ ഒരു വ്യാപാര കരാർ വേഗത്തിൽ യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം.

Published

|

Last Updated

ന്യൂഡൽഹി | വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നാളെ അമേരിക്കയിലേക്ക് പുറപ്പെടും. ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് സംഘം പോകുന്നത്.

ഇരു രാജ്യങ്ങൾക്കും ഗുണകരമായ ഒരു വ്യാപാര കരാർ വേഗത്തിൽ യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിലും സംഘം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.

നിലവിലുള്ളതും വരാനിരിക്കുന്നതുമായ വ്യാപാര ചട്ടക്കൂടുകൾക്ക് കീഴിൽ അമേരിക്കയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ സന്ദർശനം കാണിക്കുന്നതെന്ന് മന്ത്രാലയം വിലയിരുത്തി.

Latest