Connect with us

National

പൈലറ്റ്‌-ഗെഹ്ലോട്ട് സംഘര്‍ഷം; രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അഴിച്ചുപണി

രാജസ്ഥാന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഖാര്‍ഗെയെ കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദീകരിച്ചു.

Published

|

Last Updated

ന്യൂഡെല്‍ഹി | തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടും, സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത വ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

കേന്ദ്രസര്‍ക്കാരിനെതിരെയുളള അഴിമതി ആരോപണങ്ങള്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ച് സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം സ്വന്തം സര്‍ക്കാരിനെതിരെ നിരാഹാരസമരം നടത്തിയിരുന്നു.

എന്നാല്‍ സ്ഥിതിഗതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇടപെടല്‍ ഉടന്‍ ഉണ്ടാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. രാജസ്ഥാന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഖ്ജീന്ദര്‍ രണ്‍ധാവ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദീകരിച്ചു.

പ്രതിസന്ധി പരിഹരിക്കുന്നതിനും പാര്‍ട്ടിയില്‍ ഐക്യം പുനഃസ്ഥാപിക്കുന്നതിനുമായി രാജസ്ഥാനില്‍ ഒരു ‘മേജര്‍ സര്‍ജറി’ നടക്കുമെന്ന് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം സൂചിപ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മറ്റ് മുതിര്‍ന്ന നേതാക്കളില്‍ നിന്നുള്ള പ്രതികരണങ്ങളും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഈ അഴിച്ചുപണിയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.