Connect with us

Kerala

നെയ്യാറ്റിന്‍കരയില്‍ പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു

ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ നിറച്ച കുപ്പി കത്തിച്ച് പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്.

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കര ആര്യന്‍കോട് പോലീസ് സ്റ്റേഷന് നേരേ അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ നിറച്ച കുപ്പി കത്തിച്ച് പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടൊയാണ് ആക്രമണം നടന്നത്. ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച് കത്തിച്ച് പോലീസ് സ്റ്റേഷനുള്ളിലേക്ക് എറിയുകയായിരുന്നു. ആളിക്കത്തിയ കുപ്പി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ തട്ടിത്തെറിക്കുകയായിരുന്നു. ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

പ്രതികള്‍ മറ്റൊരു കുപ്പി കൂടി കത്തിച്ച് വലിച്ചെറിഞ്ഞെങ്കിലും അത് തീപിടിച്ചിട്ടില്ല.ഇതിന് പിന്നാലെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പോലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. സംഭവസ്ഥലത്തുനിന്ന് പ്രതികള്‍ കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും ഇവരുടെ ചെരുപ്പും കണ്ടെടുത്തിട്ടുണ്ട്. അതേ സമയം പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു

കഴിഞ്ഞ ദിവസം കഞ്ചാവ് സംഘം ഒരു യുവാവിനെ പരുക്കേല്‍പ്പിച്ചിരുന്നു. ഈ കേസിലെ പ്രതികൾക്കായി ഇന്നലെ പൊലീസ് നിരവധി വീടുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായിട്ടാവാം  സ്റ്റേഷന് നേരെ ആക്രമണം നടന്നത് എന്നാണ് സൂചന

---- facebook comment plugin here -----

Latest