National
രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാംഗത്വം തിരികെ നല്‍കിയതിനെതിരെ സുപ്രീം കോടതിയില്‍ ഹരജി
ലോക്‌സഭാംഗത്വം നഷ്ടമായ ഒരു വ്യക്തിക്ക്, അതിന് കാരണമായ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ മാത്രമേ പാര്‍ലമെന്റിലേക്ക് മടങ്ങാനാകുവെന്നുമാണ് ഹരജിയില്‍ പറയുന്നത്

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹരജി. ലക്‌നോ സ്വദേശിയായ അഭിഭാഷകനാണ് ഹരജിക്കാരന്‍. വിധി സ്റ്റേ ചെയ്ത ഉടന്‍ രാഹുലിന് എംപി സ്ഥാനം തിരികെ നല്‍കിയ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടി തെറ്റാണെന്നും ലോക്‌സഭാംഗത്വം നഷ്ടമായ ഒരു വ്യക്തിക്ക്, അതിന് കാരണമായ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ മാത്രമേ പാര്‍ലമെന്റിലേക്ക് മടങ്ങാനാകുവെന്നുമാണ് ഹരജിയില്‍ പറയുന്നത്.
അപകീര്‍ത്തി പരാമര്‍ശക്കേസില്‍ കുറ്റക്കാരനെന്ന് വിധിച്ച് രണ്ട് വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ എംപി സ്ഥാനം നഷ്ടമായത്. എന്നാല്‍ രാഹുലിനെതിരായ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ അദ്ദേഹത്തിന് ലോക്‌സഭാംഗത്വം തിരികെ ലഭിക്കുകയായിരുന്നു.