Connect with us

Kozhikode

വിദ്യാര്‍ഥികള്‍ മൂല്യമുള്ള വിജ്ഞാനം ആര്‍ജിക്കണം: പേരോട്

വിവിധ മേഖലകളില്‍ പ്രതിഭാത്വം തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് സിറാജുല്‍ ഹുദയില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പേരോട്.

Published

|

Last Updated

വിവിധ വൈജ്ഞാനിക മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് പേരോട് ഉസ്താദിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കുന്നു

കുറ്റ്യാടി | വിദ്യാര്‍ഥികള്‍ മൂല്യമുള്ള വിജ്ഞാനം ആര്‍ജിക്കണമെന്നും ക്രിയാത്മക സാമൂഹിക നിര്‍മാണത്തില്‍ പങ്കാളികളാകണമെന്നും സമസ്ത സെക്രട്ടറിയും സിറാജുല്‍ ഹുദാ കാര്യദര്‍ശിയുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫി. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ പ്രതിഭാത്വം തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് സിറാജുല്‍ ഹുദയില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ജി സി നെറ്റ്, ജെ ആര്‍ എഫ്, പി എച്ച് ഡി, ബിരുദ ബിരുദാനന്തര പഠനങ്ങള്‍, ദേശീയ, അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയവര്‍, മറ്റ് അക്കാദമിക് മികവുകള്‍ എന്നിവയില്‍ കഴിവ് തെളിയിച്ച സിറാജുല്‍ ഹുദയുടെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയും പൂര്‍വ വിദ്യാര്‍ഥികളെയുമാണ് പ്രതിഭാ സംഗമത്തില്‍ ആദരിച്ചത്.

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രെസിഡന്‍സി യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. നിസാര്‍ അഹ്മദ്, മൈത്രാ അക്കാദമി&ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ഇഖ്ബാല്‍ അഹ്മദ്, മൈത്രാ അക്കാദമി&ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ സി ഇ ഒ. തന്‍വീര്‍ അഹ്മദ് എന്നിവര്‍ മുഖ്യാതിഥികളായി. മുത്തലിബ് സഖാഫി പാറാട്, ഇബ്രാഹിം സഖാഫി കുമ്മോളി, റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍, ഇസ്മായില്‍ സഖാഫി തിനൂര്‍, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, പേരോട് മുഹമ്മദ് അസ്ഹരി, നസീര്‍ കുയ്‌തേരി ചടങ്ങില്‍ സംബന്ധിച്ചു.

Content Highlights:
Perode Abdurahman Saqafi urged students to acquire truly valuable and meaningful knowledge. He emphasized that education should foster high moral values and ethical standards in society. The speech highlighted the role of the younger generation in building a better community.

 

 

Latest