Connect with us

Kerala

പെരിന്തല്‍മണ്ണ: നജീബ് കാന്തപുരത്തിന്റെ വിജയം ഹൈക്കോടതി ശരിവച്ചു

സി പി എം സ്വതന്ത്രന്‍ കെ പി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജി കോടതി തള്ളി

Published

|

Last Updated

കൊച്ചി | പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ മുസ്്ലിം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന്റെ വിജയം കോടതി ശരിവച്ചു. ഇതോടെ നജീബിന് എം എല്‍ എ ആയി തുടരാം. എതിര്‍ സ്ഥാനാര്‍ഥി സി പി എം സ്വതന്ത്രന്‍ കെ പി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ 300 ഓളം വോട്ടുകള്‍ തനിക്കു ലഭിക്കേണ്ടത് ആണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. നജീബ് നല്‍കിയ തടസ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.

കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഈ പെട്ടികള്‍ പിന്നീട് ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു. പെരിന്തല്‍മണ്ണയിലെ വോട്ടര്‍മാരുടെ പ്രാര്‍ഥനയാണു ഫലം കണ്ടതെന്ന് നജീബ് കാന്തപുരം പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest