Connect with us

pcr test

വിദേശത്ത് നിന്നെത്തുന്നവർക്ക് പി സി ആർ സർട്ടിഫിക്കറ്റ്; നിബന്ധന റദ്ദ് ചെയ്യാൻ ശിപാർശ

രാജ്യത്ത്‌ എത്തുന്ന വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക്‌ ഏഴ് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്താനും രാജ്യത്ത്‌ എത്തിയ ഉടൻ തന്നെ പി സി ആർ പരിശോധനക്ക്‌ വിധേയരായി  ഫലം നെഗറ്റീവ്‌ ആകുന്നവർക്ക്‌ ക്വാറന്റൈൻ അവസാനിപ്പിക്കാൻ അനുമതി നൽകാനും ശിപാർശയിൽ ആവശ്യപ്പെടുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി | വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലെത്തുന്നവർക്ക് അതാത്‌ രാജ്യത്ത്‌ നിന്നുള്ള പി സി ആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്ന നിബന്ധന റദ്ദ് ചെയ്യാൻ ശിപാർശ. സിവിൽ വ്യോമയാന അധികൃതരാണ് കൊറോണ എമർജൻസി കമ്മിറ്റിയുടെ പരിഗണനക്കായി ഇക്കാര്യം സമർപ്പിച്ചത്‌.

ഇതിനു പുറമേ  രാജ്യത്ത്‌ എത്തുന്ന വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക്‌ ഏഴ് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്താനും രാജ്യത്ത്‌ എത്തിയ ഉടൻ തന്നെ പി സി ആർ പരിശോധനക്ക്‌ വിധേയരായി  ഫലം നെഗറ്റീവ്‌ ആകുന്നവർക്ക്‌ ക്വാറന്റൈൻ അവസാനിപ്പിക്കാൻ അനുമതി നൽകാനും ശിപാർശയിൽ ആവശ്യപ്പെടുന്നു. വാക്സിനേഷൻ പൂർത്തിയാക്കാത്ത യാത്രക്കാർക്ക്‌ ഏഴ് മുതൽ 10 ദിവസം വരെ ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുവാനും അവസാന ദിവസം പി സി ആർ പരിശോധന നടത്തി ഫലം നെഗറ്റീവ്‌ ആണെങ്കിൽ ഇവരുടെ ക്വാറന്റൈൻ അവസാനിപ്പിക്കുവാനും വ്യോമയാന അധികൃതർ സമർപ്പിച്ച ശിപാർശയിൽ സൂചിപ്പിക്കുന്നു. ഇവ കൊറോണ എമർജൻസി കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ ചർച്ച ചെയ്ത ശേഷം മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടൻ സമർപ്പിക്കുമെന്നും വ്യോമയാന അധികൃതരെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോർട്ട്‌ ചെയ്തു.

Latest