Sero prevalence study
പത്തനംതിട്ട ജില്ലയില്‍ സിറോ പ്രിവലന്‍സ് സര്‍വേ ഫലത്തില്‍ കുട്ടികള്‍ പിന്നില്‍
സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ സിറോ പോസിറ്റിവായതു പത്തനംതിട്ടയിലാണ്
പത്തനംതിട്ട | കൊവിഡ് പ്രതിരോധം സംബന്ധിച്ച് ശരീരത്തില്‍ രൂപപ്പെട്ടിട്ടുള്ള ആന്റിബോഡി കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവിലന്‍സ് സര്‍വേ ഫലത്തില്‍ പത്തനംതിട്ടയില്‍ ജില്ലയിലെ മുതിര്‍ന്നവര്‍ മുന്നിലെത്തിയപ്പോള്‍, കുട്ടികള്‍ പിന്നില്‍.
പൊതുവിഭാഗത്തില്‍ സിറോ പോസിറ്റിവിറ്റി കൂടിയത് ശുഭസൂചകമായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. എന്നാല്‍ ഗര്‍ഭിണികളിലും കുട്ടികളിലും ഇതു കുറഞ്ഞത് ആശങ്കയ്ക്കു കാരണമാണെന്ന് ഡി എം ഒ ഡോ.എ എല്‍ ഷീജ പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ സിറോ പോസിറ്റിവായതു പത്തനംതിട്ടയിലാണ്. 92.35 ശതമാനം പേര്‍ക്കാണ് സീറോ പോസിറ്റിവിറ്റി കണ്ടെത്തിയത്. എന്നാല്‍ 25.5 ശതമാനം കുട്ടികളില്‍ മാത്രമേ ആന്റിബോഡി രൂപപ്പെട്ടിട്ടുള്ളൂവെന്നും പഠനത്തില്‍ പറയുന്നു. കൊവിഡ് വാക്സിനേഷനിലൂടെയാണ് ജില്ലയിലെ മുതിര്‍ന്നവരില്‍ കൊവിഡ് പ്രതിരോധം സാധ്യമാക്കാനായതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. വാക്സിന്‍ വിതരണത്തില്‍ ജില്ലയിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം ആളുകളും ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു.


