Kerala
പത്തനംതിട്ട അപകടം; ബസിനുള്ളിൽ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചു
തമിഴ്നാട് തഞ്ചാവൂർ സ്വദേശികളായ ശബരിമല തീർഥാടകരുടെ ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്

പത്തനംതിട്ട | താഴ്ചയിലേക്ക് മറിഞ്ഞ ശബരിമല തീർഥാടകരുടെ ബസിനുള്ളിലുള്ളവരെയെല്ലാം രക്ഷപ്പെടുത്തി. ഇലവുങ്കൽ നിന്ന് കണമല പൊകുന്ന വഴി നാറാണൻ തോടിന് സമീപത്ത് വെച്ചാണ് തമിഴ്നാട് തഞ്ചാവൂർ സ്വദേശികളായ ശബരിമല തീർഥാടകരുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. 9 കുട്ടികൾ ഉൾപ്പെടെ 64 പേരാണ് ബസിലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തി.
ബസിലെ ഡ്രൈവറുടെ നില ഗുരുതരമാണ്. കൂടാതെ, നാല് പേർക്ക് കൂടി സാരമായ പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പരുക്കേറ്റ മറ്റുള്ളവരെ പത്തനംതിട്ട ജനറൽ ഹോസ്പിറ്റൽ, നിലയ്ക്കൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് മാറ്റി.
---- facebook comment plugin here -----