National
പറന്നുയരുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പുറത്തിറക്കി
ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ നടന്ന സംഭവമായതിനാല്‍ ഇതിന് ഇപ്പോഴത്തെ ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധമുണ്ടോയെന്ന് സംശയമുണ്ട്

ബെംഗളുരു | പറന്നുയരുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പുറത്തിറക്കിയത് മറ്റു യാത്രക്കാരെ പരിഭ്രാന്തരാക്കി. ബെഗളുരു എയര്‍ പോര്‍ട്ടിലാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് യാത്രക്കാരനെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുകൊണ്ടുപോയത്.
ഡല്‍ഹിക്ക് പോകേണ്ട എ ഐ 2820 വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. സംഭവം എയര്‍ ഇന്ത്യ സ്ഥിരീകരിച്ചെങ്കിലും യാത്രക്കാരന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അസാധാരണമായ നടപടിയില്‍ വിമാനത്തിലെ യാത്രക്കാരും വിമാന ജീവനക്കാരും അമ്പരന്നു. ഒമെയ് ഏഴ് മുതല്‍ വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഒമ്പതു വിമാനത്താവളങ്ങള്‍ അടച്ചിട്ടുണ്ട്. വിമാനക്കമ്പനികള്‍ പല സര്‍വീസുകളും റദ്ദാക്കിയിട്ടുമുണ്ട്.