Connect with us

National

പാര്‍ലമെന്റ് പ്രത്യേക സമ്മേളനം: പുതിയ പാര്‍ലമെന്റില്‍ ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം; താമര ചിഹ്നമുള്ള ഷര്‍ട്ട്, കാക്കി പാന്റ്

അഞ്ച് ദിവസമാണ് പ്രത്യേക സമ്മേളനം നടക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ഗണേശ ചതുര്‍ത്ഥി ദിവസം പുതിയ മന്ദിരത്തില്‍ നടക്കും. പ്രത്യേക പൂജകള്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യ ദിവസം സിറ്റിംഗ് പഴയ മന്ദിരത്തിലാകും. എം പി മാര്‍ ഓര്‍മ്മകള്‍ പങ്കുവെക്കും. കൂടാതെ വസ്ത്രത്തിലും പരിഷകരണങ്ങള്‍ ഉണ്ടാകും. ലോക് സഭ, രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കാണ് വസ്ത്ര രീതിയിലും പരിഷ്‌കരണം ഏര്‍പ്പെടുത്തുക.

ക്രീം നിറത്തിലുള്ള ഷര്‍ട്ട്, കാക്കി പാന്റ്, ക്രീം ജാക്കറ്റ് എന്നിവയാണ് പുതിയ യൂനിഫോം. ഷര്‍ട്ടില്‍ പിങ്ക് നിറത്തിലുള്ള താമര അടയാളവുമുണ്ടാകും. ജീവനക്കാര്‍ക്ക് പ്രത്യേക പെരുമാറ്റ പരിശീലനം. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കമാന്‍ഡോ പരിശീലനം ഉണ്ടാകും. അഞ്ച് ദിവസമാണ് പ്രത്യേക സമ്മേളനം നടക്കുന്നത്. സെപ്തംബര്‍ 18ന് പഴയ മന്ദിരത്തില്‍ തുടങ്ങി 19ന് വിനായക ചതുര്‍ഥി ദിനത്തില്‍ പുതിയ മന്ദിരത്തിലേക്കു മാറും. പുതിയ മന്ദിരത്തിലെ ആദ്യ സമ്മേളനമെന്ന നിലയില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചു.

സെഷനില്‍ അഞ്ച് സിറ്റിങ്ങുകള്‍ ഉണ്ടായിരിക്കുമെന്നും താത്ക്കാലിക കലണ്ടറിനെ കുറിച്ച് അംഗങ്ങളെ പ്രത്യേകം അറിയിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പതിനേഴാം ലോക്സഭയുടെ പതിമൂന്നാം സമ്മേളനം 2023 സെപ്തംബര്‍ 18 തിങ്കളാഴ്ച ആരംഭിക്കുമെന്ന് അംഗങ്ങളെ അറിയിക്കുന്നുവെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.