Connect with us

vismaya case

വിസ്മയമാർ ഉണ്ടാകാതിരിക്കാൻ ഇച്ഛാശക്തി വേണ്ടത് രക്ഷിതാക്കൾക്കാണ്

വിസ്മയമാർ ഇനിയും ഉണ്ടാകാതിരിക്കാൻ വിലപേശി വരുന്ന കശാപ്പുകാരെ ചൂലെടുത്ത് വീട്ടുമുറ്റത്തു നിന്ന് ആട്ടിയോടിക്കുക.

Published

|

Last Updated

നമോഹികൾക്ക് പെൺമക്കളെ വിവാഹം ചെയ്ത് കൊടുത്ത് അവരെ കൊലക്ക് കൊടുക്കരുതെന്ന് ഡോ.കെ ടി ജലീൽ എം എൽ എ ഫേസ്ബുക്കിൽ കുറിച്ചു. ഇച്ഛാശക്തി വേണ്ടത് രക്ഷിതാക്കൾക്കാണ്. മനസ്സുവെച്ചാൽ നടക്കാവുന്നതേയുള്ളൂ ഇതെല്ലാം. പക്ഷെ മനസ്സുവെക്കണം. ഇരുകാലിച്ചന്തയിലെ പെൺമാടുകളല്ല നമ്മുടെ പെൺകുട്ടികൾ. അവർക്കും വ്യക്തിത്വമുണ്ട്. അഭിമാനവും. വിസ്മയമാർ ഇനിയും ഉണ്ടാകാതിരിക്കാൻ വിലപേശി വരുന്ന കശാപ്പുകാരെ ചൂലെടുത്ത് വീട്ടുമുറ്റത്തു നിന്ന് ആട്ടിയോടിക്കുക. അത്തരം പണക്കൊതിയന്മാർക്ക് മക്കളെ കൊടുക്കില്ലെന്ന് തീരുമാനിക്കുക. വിസ്മയയുടെ ആത്മാവിനു വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യമതാണെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

ഇരുകാലിച്ചന്തയിലെ വിൽപ്പനച്ചരക്കല്ല നമ്മുടെ പെൺകുട്ടികൾ

മലയാളികളുടെ മനസ്സിൽ വിങ്ങുന്ന ഓർമ്മയായി എന്നും വിസ്മയയുണ്ടാകും. ആയുർവേദ ഡോക്ടറാകാൻ പഠിക്കവെയാണ് വിസ്മയയുടെ വിവാഹം നടന്നത്. വരൻ അസിസ്റ്റൻസ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺകുമാർ. ത്രിവിക്രമൻ നായരും ഭാര്യയും മകൾക്ക് കഴിവിൻ്റെ പരമാവധി പൊന്നും പണവും സമ്മാനങ്ങളും സ്വത്തും നൽകി. വിസ്മയ അച്ഛനമ്മമാരുടെ കരളിൻ്റെ കഷ്ണമായിരുന്നു. മകളുടെ സന്തോഷത്തിലുപരി അവർക്ക് മറ്റൊന്നുമുണ്ടായിരുന്നില്ല.
എന്നിട്ടും പണത്തോടുള്ള കിരൺകുമാറിൻ്റെ അത്യാർത്തി ശമിച്ചില്ല. ആയുർവേദ ഡോക്ടറാകാൻ പോകുന്ന പെൺകുട്ടിയെ തുരുപ്പുചീട്ടാക്കി ഭാര്യവീട്ടിൽ നിന്ന് പണം വാരിക്കൂട്ടാൻ അയാൾ ശ്രമിച്ചുകൊണ്ടേയിരുന്നു. വിസ്മയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. സഹികെട്ടപ്പോൾ ജീവിതത്തെക്കാൾ ഉത്തമം മരണമാണെന്ന് ആ കുട്ടി കരുതി.
വിസ്മയയുടെ അച്ഛനും അമ്മയും ഹൃദയം പൊട്ടി പറഞ്ഞ കാര്യങ്ങൾ പെൺകുട്ടികളുള്ള രക്ഷിതാക്കൾ വേദവാക്യമായി എടുക്കണം; “പൊന്നും പണവും സ്വത്തുവഹകളും സ്ത്രീധനം നൽകി പെൺമക്കളെ വിവാഹം കഴിച്ചയക്കരുത്. അവരെ നന്നായി പഠിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക”.
ധനമോഹികൾക്ക് പെൺമക്കളെ വിവാഹം ചെയ്ത് കൊടുത്ത് അവരെ കൊലക്ക് കൊടുക്കരുതെന്ന് ചുരുക്കം.
എല്ലാ രക്ഷിതാക്കളും അങ്ങിനെ തീരുമാനിച്ചാൽ ആകാശത്ത് നിന്ന് മാലാഖമാർ വന്ന് ഒരാളുടെയും മുന്നിൽ താലി കെട്ടാൻ കഴുത്ത് നീട്ടിക്കൊടുക്കില്ലെന്നുറപ്പ്. ഇച്ഛാശക്തി വേണ്ടത് രക്ഷിതാക്കൾക്കാണ്. മനസ്സുവെച്ചാൽ നടക്കാവുന്നതേയുള്ളൂ ഇതെല്ലാം. പക്ഷെ മനസ്സുവെക്കണം. ഇരുകാലിച്ചന്തയിലെ പെൺമാടുകളല്ല നമ്മുടെ പെൺകുട്ടികൾ. അവർക്കും വ്യക്തിത്വമുണ്ട്. അഭിമാനവും.

വിസ്മയമാർ ഇനിയും ഉണ്ടാകാതിരിക്കാൻ വിലപേശി വരുന്ന കശാപ്പുകാരെ ചൂലെടുത്ത് വീട്ടുമുറ്റത്തു നിന്ന് ആട്ടിയോടിക്കുക. അത്തരം പണക്കൊതിയന്മാർക്ക് മക്കളെ കൊടുക്കില്ലെന്ന് തീരുമാനിക്കുക. വിസ്മയയുടെ ആത്മാവിനു വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യമതാണ്.

 

Latest