Connect with us

KSHMIR TERRORIST ATTACK

കശ്മീരില്‍ പണ്ഡിറ്റ് യുവാവ് വെടിയേറ്റ് മരിച്ചു

പ്രതിഷേധവുമായി പണ്ഡിറ്റുകള്‍

Published

|

Last Updated

ശ്രീനഗര്‍ |  കശ്മീരില്‍ ബുദ്ഗാം ജില്ലയില്‍ പണ്ഡിറ്റ് സമുദായത്തില്‍പ്പെട്ട യുവാവ് വെടിയേറ്റു മരിച്ചു. രാഹുല്‍ ഭട്ട്(36) എന്ന യുവാവാണ് ബുദ്ഗാം ജില്ലയിലെ തഹസില്‍ദാര്‍ ഓഫീസില്‍വെച്ച് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.

സംഭവത്തില്‍ പ്രതിഷേധവുമായി പണ്ഡിറ്റ് സമുദായ അംഗങ്ങള്‍ തെരുവിലിറങ്ങി. റോഡുകള്‍ ഉപരോധിച്ച ഇവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. സുരക്ഷ ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ഇവര്‍ മുദ്രാവാക്യം മുഴക്കി.

 

 

Latest