Two persons were hacked to death in Palakkad
പാലക്കാട് രണ്ട് പേര്‍ വെട്ടേറ്റ് മരിച്ച നിലയില്‍
ഒപ്പം താമസിച്ചിരുന്ന യുവാവിനായി പോലീസ് തിരച്ചില്‍

പാലക്കാട് ജില്ലയിലെ പുതുപ്പരിയാരത്ത് ദമ്പതികളായ രണ്ട് പേര്‍ വെട്ടേറ്റു മരിച്ച നിലയില്‍. പ്രതീക്ഷ നഗര്‍ സ്വദേശികളായ ചന്ദ്രന്‍ (60), ദേവി (50) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്റെ മൃതദേഹം ലിവിംഗ് റൂമിലും ദേവിയുടേത് കിടപ്പ്മുറിയിലുമാണ് കണ്ടെത്തിയത്. കൊലപതാകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
---- facebook comment plugin here -----