Connect with us

Kerala

ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത്‌ ഇഷ്ടമായില്ല; ഭാ​ര്യ ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ കുത്തിപ്പരുക്കേ​ൽ​പ്പി​ച്ച് യു​വാ​വ്

അനില്‍ കുമാറിന്റെ അനുവാദമില്ലാതെയാണ് പത്മജ വീട്ടില്‍ പോയത്.

Published

|

Last Updated

പാലക്കാട്| ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതില്‍ പ്രകോപിതനായ യുവാവ് ഭാര്യ ഉള്‍പ്പടെ നാലുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ചു. പാലക്കാട് ഒറ്റപ്പാലത്തിന് സമീപം മയിലും പുറത്ത് ബുധനാഴ്ചയാണ് സംഭവം.

കുടുംബ വീട്ടിലെ സര്‍പ്പകാവില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസം മുന്‍പാണ് ഭാര്യ പത്മജ സ്വന്തം വീട്ടില്‍ പോയത്. അനില്‍ കുമാറിന്റെ അനുവാദമില്ലാതെയാണ് പത്മജ വീട്ടില്‍ പോയത്.

പരിപാടി നടക്കുന്നതിനിടെ അനില്‍ കുമാര്‍ ആയുധവുമായി വീട്ടിലെത്തി. തുടര്‍ന്ന് അനില്‍ കുമാര്‍ പത്മജയെ കത്തികൊണ്ട് ആക്രമിച്ചു. ഇതുകണ്ട് തടയാന്‍ ശ്രമിച്ച സച്ചിനെയും അനില്‍ കുമാര്‍ ആക്രമിച്ചു.

സംഭവത്തില്‍ ഇടപെട്ട ചെറിയച്ഛന്റെ കഴുത്തിലും നെഞ്ചിലും മുതുകിലും അനില്‍ കുമാര്‍ കുത്തി. ഇവരുടെ ബന്ധു വിഷ്ണു ജിത്തിനെയും അനില്‍ കുമാര്‍ ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Content Highlights:
A man stabbed his wife and three others at Mayilumpuram near Ottapalam in Palakkad following a family dispute. The accused, Anil Kumar, was provoked because his wife Padmaja had visited her family home to attend a ritual without his permission. Anil Kumar reached the venue with a weapon and attacked Padmaja, subsequently stabbing three relatives, Sachin, her uncle, and Vishnu Jith, who tried to intervene. The police arrived at the scene after being informed and took the accused into custody.

Latest