Connect with us

pala bishop issue

പാലാ ബിഷപ്പ് വിവാദം: ഇടതുമുന്നണി നിലപാട് മുഖ്യമന്ത്രി പറഞ്ഞത് തന്നെയെന്ന് വിജയരാഘവന്‍

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

Published

|

Last Updated

തിരുവനന്തപുരം | പാലാ ബിഷപ്പ് വിവാദത്തില്‍ ഇടതുമുന്നണി നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് തന്നെയെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍. അതിനപ്പുറമൊരു നിലപാട് ഇടതുമുന്നണിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാലാ ബിഷപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് കഴിഞ്ഞ ദിവസം വിശദീകരിച്ചുവെന്ന് മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇക്കാര്യം മുന്നണി ചര്‍ച്ചക്കെടുത്തില്ല. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

നേരത്തേ, പാലാ ബിഷപ്പിന് ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് വിജയരാഘവന്‍ പറഞ്ഞത് വിവാദമായിരുന്നു. സഹകരണ മന്ത്രി വാസവന്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച് പുകഴ്ത്തിയതും എതിര്‍ക്കുന്നവരെ തീവ്രവാദികളാണെന്ന് പറഞ്ഞതും വിവാദമായിരുന്നു.