Ongoing News
തകര്‍ത്തടിച്ച് പാക്കിസ്ഥാന്‍; ഓസീസിന് 177 റണ്‍സ് വിജയലക്ഷ്യം

ദുബൈ | ടി 20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാക്കിസ്ഥാനെതിരെ ആസ്‌ത്രേലിയക്ക് 177 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 52 പന്തില്‍ 67 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും പുറത്താകാതെ 32 പന്തില്‍ 55 റണ്‍സെടുത്ത ഫഖര്‍ സമാനും ചേര്‍ന്നാണ് പാക്കിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
34 പന്ത് നേരിട്ട് 39ലെത്തിയ ബാബര്‍ അസമും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു.
---- facebook comment plugin here -----