National
പാക് സര്‍ക്കാറിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്
കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം അനുസരിച്ച് എക്സിന്റെതാണ് നടപടി

ന്യൂഡല്‍ഹി | പാക് സര്‍ക്കാറിന്റെ എക്‌സ് അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. ഗവണ്മെന്റ് ഓഫ് പാക്കിസ്ഥാന്‍ എന്ന ടാഗിലെ എല്ലാ അക്കൗണ്ടുകളും ഇന്ത്യ വിലക്കി. കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം അനുസരിച്ച് എക്സിന്റെതാണ് നടപടി.
സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ തുടങ്ങി നിരവധി നടപടികള്‍ കൈക്കൊണ്ട ശേഷമാണ് എക്‌സ് അക്കൗണ്ടും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത്. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാര്‍ക്ക് നല്‍കിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ഇന്നലെ തീരുമാനമായിരുന്നു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഭീകരാക്രമണം നടന്നതിന് പിന്നാലെ അമിത്ഷായുമായി സംസാരിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്‍ സി പി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.