Connect with us

National

സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനപ്പരിശോധിക്കണം; ഇന്ത്യക്ക് പാകിസ്ഥാന്റെ കത്ത്

നദീജല കരാര്‍ ലംഘിക്കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്ന് കത്തില്‍ പറഞ്ഞു. പാകിസ്ഥാന്‍ ജല വിഭവ സെക്രട്ടറിയാണ് കേന്ദ്ര ജലശക്തി മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാന്‍. കരാര്‍ മരവിപ്പിച്ചത് പുനപ്പരിശോധിക്കണമെന്നാണ് ആവശ്യം. നദീജല കരാര്‍ ലംഘിക്കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്ന് കത്തില്‍ പറഞ്ഞു. പാകിസ്ഥാന്‍ ജല വിഭവ സെക്രട്ടറിയാണ് കേന്ദ്ര ജലശക്തി മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചത്.

പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കരാര്‍ മരവിപ്പിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് ഇന്ത്യ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതു വരെ കരാര്‍ മരവിപ്പിക്കല്‍ തുടരാനാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ലോകബേങ്കിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി. 1960 സെപ്തംബര്‍ 19ന് കറാച്ചിയില്‍ വച്ച് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്.

 

Latest