Connect with us

International

പഹൽഗാം ഭീകരാക്രമണം: പ്രതികൾ രാജ്യം വിടാൻ ശ്രമിച്ചതായി സൂചന; കൊളംബോ വിമാനത്താവളത്തിൽ വ്യാപക തിരച്ചിൽ

ശ്രീലങ്കൻ എയർലൈൻസിന്റെ യുഎൽ 122 വിമാനം രാവിലെ 11:59 ന് ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പരിശോധന

Published

|

Last Updated

ന്യൂഡൽഹി/കൊളംബോ | പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് ഭീകരർ രാജ്യം വിടാൻ ശ്രമിച്ചതായി സൂചന. ഇവർ ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്ക് രക്ഷപ്പെട്ടതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരത്തെ തുടർന്ന് കൊളംബോ വിമാനത്താവളത്തിൽ ഉച്ചയ്ക്ക് തിരച്ചിൽ നടത്തി. ശ്രീലങ്കൻ എയർലൈൻസിന്റെ യുഎൽ 122 വിമാനം രാവിലെ 11:59 ന് ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പരിശോധന.

പഹൽഗാം ആക്രമണത്തിലെ ആറ് പ്രതികൾ വിമാനത്തിലുണ്ടെന്ന് ഇന്ത്യൻ അധികൃതർ ശ്രീലങ്കയെ അറിയിച്ചതായി പോലീസ് വക്താവ് പറഞ്ഞു. പ്രതികൾ ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനത്തിലാണ് കൊളംബോയിലേക്ക് പോയതെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക റിപ്പോർട്ടുകൾ അനുസരിച്ച്, ശ്രീലങ്കൻ പോലീസ്, ശ്രീലങ്കൻ എയർഫോഴ്സ്, എയർപോർട്ട് സുരക്ഷാ വിഭാഗം എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

ചെന്നൈ എയർ ട്രാഫിക് കൺട്രോൾ സെന്ററിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി എയർലൈൻസ് അറിയിച്ചു.

---- facebook comment plugin here -----

Latest