Connect with us

National

പഹല്‍ഗാം ആക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ടുപേര്‍ അറസ്റ്റില്‍

ബാട്‌കോട് സ്വദേശി പര്‍വേസ് അഹമ്മദ് ജോത്തര്‍, പഹല്‍ഗാമിലെ ഹില്‍ പാര്‍ക്ക് സ്വദേശി ബഷീര്‍ അഹമ്മദ് ജോത്തര്‍ എന്നിവരെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ടുപേര്‍ അറസ്റ്റില്‍. ബാട്‌കോട് സ്വദേശി പര്‍വേസ് അഹമ്മദ് ജോത്തര്‍, പഹല്‍ഗാമിലെ ഹില്‍ പാര്‍ക്ക് സ്വദേശി ബഷീര്‍ അഹമ്മദ് ജോത്തര്‍ എന്നിവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അറസ്റ്റ് ചെയ്തത്.

ആക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരരുടെ പേരുവിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയതായാണ് വിവരം. ആഗോള ഭീകര ഗ്രൂപ്പായ ലഷ്‌കര്‍ ഇ ത്വയ്യിബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് തങ്ങളെന്നും പിടിയിലായവര്‍ വ്യക്തമാക്കിയതായി എന്‍ ഐ എ വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തിനു മുമ്പായി ഇരുവരും ഭീകരര്‍ക്ക് ഹില്‍ പാര്‍ക്കില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തി നല്‍കിയിരുന്നതായും അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചു. ഇതിനു പുറമെ, ഭക്ഷണവും ഉപകരണങ്ങള്‍ എത്തിച്ചു കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങളും നല്‍കി.

ഏപ്രില്‍ 22നാണ് 26 ജീവനുകള്‍ പൊലിഞ്ഞ ഭീകരാക്രമണമുണ്ടായത്. മൂന്ന് പാക് പൗരന്മാരുള്‍പ്പെടെ അഞ്ചുപേരാണ് ബൈസരണ്‍ താഴ്വരയില്‍ ആക്രമണം നടത്തിയതായി തിരിച്ചറിഞ്ഞിട്ടുള്ളത്.

Latest