Kozhikode
പി എന്‍ പണിക്കര്‍ അനുസ്മരണം
എഴുത്തുകാരി എം സി റോസ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി.

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കുണ്ടൂപറമ്പ് യൂനിയന്‍ വായനശാലയില്‍ സംഘടിപ്പിച്ച പി എന്‍ പണിക്കര്‍ അനുസ്മരണം എഴുത്തുകാരി എം സി റോസ ഉദ്ഘാടനം ചെയ്യുന്നു.
കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാലയില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. എഴുത്തുകാരി എം സി റോസ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ലാലിജ ടീച്ചര്‍, ജസിത ടീച്ചര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും സത്യന്‍ കുറ്റിക്കാട്ടില്‍ നന്ദിയും പറഞ്ഞു.
കുണ്ടൂപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വോളന്റിയര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.
---- facebook comment plugin here -----