Kerala
മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് തുറക്കും
രാവിലെ 10നാണ് ഷട്ടറുകള്‍ തുറക്കുക. സെക്കന്‍ഡില്‍ പരമാവധി 1000 ഘനയടി വെള്ളം തുറന്നുവിടും. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം.
ഇടുക്കി | മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് തുറക്കും. രാവിലെ 10നാണ് ഷട്ടറുകള്‍ തുറക്കുക.
സെക്കന്‍ഡില്‍ പരമാവധി 1000 ഘനയടി വെള്ളം തുറന്നുവിടും.
ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ കലക്ടര്‍ ഇന്നലെത്തന്നെ അറിയിച്ചിരുന്നു.







