Connect with us

National

സോനം വാങ്ചുക്കിന്റെ സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം; നോട്ടീസ് നല്‍കി ലേ ഭരണകൂടം

ശരിയായ അനുമതികളോ 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ' (NOC) ഇല്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍.

Published

|

Last Updated

ലേ | അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്കിന്റെ സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ലഡാക്ക് ഭരണകൂടത്തിന്റെ നോട്ടീസ്. ശരിയായ അനുമതികളോ ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ’ (NOC) ഇല്ലാത്തതിനാല്‍, വാങ്ചുക്കിന്റെ ‘ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് ലേണിങ്’ (HIAL) നടത്തുന്ന ഫ്യാങ് താങിലെ ‘ഡെസേര്‍ട്ട് ഫ്‌ളവര്‍ സ്‌കൂള്‍’ (Desert Flower School) ഉടന്‍ തന്നെ ക്ലാസ്സുകളും പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നാണ് ലേയിലെ തഹസില്‍ദാര്‍ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

എച്ച് ഐ എ എല്‍. സി ഇ ഒയും സഹസ്ഥാപകയുമായ ഡോ. ഗീതാഞ്ജലി ജെ ആംഗ്മോക്കാണ്
ഔദ്യോഗിക നോട്ടീസ് നല്‍കിയിരിക്കുന്നത്. 2018-ല്‍ ഫ്യാങ് താങ്ങില്‍ എച്ച് ഐ എ എല്‍ന് അനുവദിച്ചിരുന്ന 135 ഏക്കര്‍ ഭൂമിയുടെ പാട്ടക്കരാര്‍ ലഡാക്ക് ഭരണകൂടം റദ്ദാക്കിയിരുന്നു. ജമ്മു കശ്മീര്‍, ഹൈക്കോടതി ഈ ഭൂമിയില്‍ മൂന്നാം കക്ഷികള്‍ക്ക് അവകാശങ്ങള്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കെ, ഭൂമി അനുവദിച്ചത് റദ്ദാക്കിയ നടപടിയെ ന്യായീകരിച്ചുകൊണ്ട് ഭരണകൂടം 136 പേജുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇതിനെതിരെ എച്ച് ഐ എ എല്‍ കോടതിയില്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

അതിനിടെ, കേന്ദ്രഭരണ പ്രദേശത്തുടനീളം തെരുവുകളില്‍ ബാറുകളും മദ്യശാലകളും തുറക്കുന്നുണ്ടെന്ന സോനം വാങ്ചുക്കിന്റെ ആരോപണങ്ങളെ ലഡാക്ക് എക്‌സൈസ് വകുപ്പ് ശക്തമായി നിഷേധിച്ചു. 2026-27 വര്‍ഷത്തെ എക്‌സൈസ് നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിച്ചതായും, ഈ പ്രദേശത്ത് നിലവില്‍ ഒരൊറ്റ മദ്യശാല മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും വകുപ്പ് വ്യക്തമാക്കി.

ലഡാക്കിലെ പ്രതിഷേധങ്ങളെ തുടര്‍ന്ന് 2025 സെപ്തംബര്‍ 26-ന് സോനം വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയിലെടുക്കുകയും ജോധ്പൂര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2026 മാര്‍ച്ച് 14-ന് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടി ഔദ്യോഗികമായി പിന്‍വലിച്ചു. നടപടിക്രമങ്ങളിലെ കാലതാമസം ചൂണ്ടിക്കാട്ടിയും കേസിന്റെ സാധുതയെ ചോദ്യം ചെയ്തും വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ സുപ്രീം കോടതിയില്‍ ‘ഹേബിയസ് കോര്‍പ്പസ്’ ഹരജി സമര്‍പ്പിച്ചിരുന്നു.

Content Highlights: The Leh district administration has issued a formal notice to stop the operations of the educational institute run by climate activist Sonam Wangchuk. Authorities cited regulatory and administrative compliance issues for issuing the order. The development has triggered wider discussions across Ladakh.

 

---- facebook comment plugin here -----

Latest