Eranakulam
ഡി ജെ പാര്‍ട്ടിക്കിടെ ബാറില്‍ സംഘര്‍ഷം: അക്രമം നടത്തിയ യുവതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു
കൊച്ചി ഉദയംപേരൂര്‍ സ്വദേശിനിയെയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അപമര്യാദയായി പെരുമാറിയതിനാലാണ് ആക്രമണം നടത്തിയതെന്ന് യുവതിയുടെ മൊഴി.

കൊച്ചി | എറണാകുളത്ത് ബാറില്‍ ഡി ജെ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത് കൊച്ചി ഉദയംപേരൂര്‍ സ്വദേശിനിയെ. യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് ചെവിക്കു പിന്നില്‍ ആക്രമിച്ച യുവതിയെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇന്ന് പുലര്‍ച്ചെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. തൊടുപുഴ സ്വദേശിയായ യുവാവിനേറ്റ പരുക്ക് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു.
അപമര്യാദയായി പെരുമാറിയതിനാലാണ് ആക്രമണം നടത്തിയതെന്ന് യുവതി പോലീസിന് മൊഴി നല്‍കി. ഇന്നലെ രാത്രി പത്തോടെ എടശേരി ബാറിലാണ് സംഭവമുണ്ടായത്. പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിനു പിന്നാലെ പോലീസ് സ്ഥലത്തെത്തി ഡി ജെ പാര്‍ട്ടി നിര്‍ത്തിവെപ്പിച്ചു.
യുവ സിനിമാ താരവും മുതിര്‍ന്ന പിന്നണി ഗായകനും പങ്കെടുത്ത ഡി ജെ പാര്‍ട്ടിക്കിടെയായിരുന്നു അക്രമം. സംഭവത്തില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.