Connect with us

Kerala

പി കൃഷ്ണപിള്ളയുടെ പേരില്‍ വയോജന കേന്ദ്രത്തിനു ഭൂമി നല്‍കിയ ഇടതു സര്‍ക്കാര്‍ തീരുമാനം മന്ത്രി കെ മുരളീധരന്‍ റദ്ദാക്കി

ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ നിന്നുള്ള ഭൂമി കേന്ദ്രീയ വിദ്യാലയം പണിയാന്‍ ഇന്തോ-ടിബറ്റന്‍ പോലീസിന് വിട്ടുനല്‍കും

Published

|

Last Updated

തിരുവനന്തപുരം | സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവുമായിരുന്ന പി കൃഷ്ണപിള്ളയുടെ പേരില്‍ വയോജനങ്ങളെയും അവശകലാകാരന്മാരെയും സംരക്ഷിക്കുന്നതിനുള്ള കേന്ദ്രം പണിയുന്നതിന് എല്‍ ഡി എഫ് സര്‍ക്കാര്‍ ഭൂമി അനുവദിച്ച തീരുമാനം ആരോഗ്യ മന്ത്രി കെ മുരളീധരന്‍ റദ്ദാക്കി.

2023ലായിരുന്നു പി കൃഷ്ണപിള്ളയുടെ പേരില്‍ കേന്ദ്രം പണിയാന്‍ ഇടതു സര്‍ക്കാര്‍ അഞ്ചേക്കര്‍ ഭൂമി സാംസ്‌കാരിക വകുപ്പിന് വിട്ടുനല്‍കിയത്. ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ നിന്നുള്ള ഭൂമിയായിരുന്നു വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. ജനുവരി 23ന് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവാണ് റദ്ദാക്കിയത്.

ഇന്ന് മന്ത്രി കെ മുരളീധരന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് ഭൂമി തിരിച്ചെടുക്കാന്‍ തീരുമാനമായത്. ഈ ഭൂമി കേന്ദ്രീയ വിദ്യാലയം തുടങ്ങുന്നതിനായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന് അനുവദിക്കാനാണ് തീരുമാനം. ഇന്ന് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് അധികൃതരുമായി മന്ത്രി കെ മുരളീധരന്‍ ചര്‍ച്ച നടത്തി. 1.73ഏക്കര്‍ ഭൂമിയായിരിക്കും ഇന്തോ-ടിബറ്റന്‍ പോലീസിന് വിട്ടുനല്‍കുക.

 

Content Highlights:
The Kerala Health Minister K Muraleedharan cancelled the land allocation for the P Krishna Pillai memorial center. The land at Nooranad Leprosy Sanatorium was previously allocated by the LDF government. It will now be handed over to the Indo-Tibetan Border Police to set up a Kendriya Vidyalaya.