Connect with us

National

മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണു; 14 പേര്‍ക്ക് പരുക്ക്

മുംബൈ ബാന്ദ്രയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം

Published

|

Last Updated

മുംബൈ | നഗരത്തില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് ഉണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. മുംബൈ ബാന്ദ്രയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

ബികെസി മെയിന്‍ റോഡിനെയും സാന്താക്രൂസ്-ചെമ്പൂര്‍ ലിങ്ക് റോഡിനെയും ബന്ധിപ്പിക്കുന്ന നിര്‍മാണത്തിലിരുന്ന പാലമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്ന് അഗ്‌നിശമനസേനയും പോലീസും പരിശോധന നടത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.