Connect with us

Saudi Arabia

'റിപ്പബ്ലിക് ഡേ ടോക്ക്' സംഘടിപ്പിച്ചു

Published

|

Last Updated

ദോഹ | റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഖത്വര്‍ കലാലയം സാംസ്‌കാരിക വേദി നാലു സെന്‍ട്രല്‍ കേന്ദ്രങ്ങളില്‍ ‘റിപ്പബ്ലിക് ഡേ ടോക്ക്’ സംഘടിപ്പിച്ചു. ‘ഭരണഘടന: അവകാശങ്ങളും അവകാശ ലംഘനങ്ങളും’ എന്ന ശീര്‍ഷകത്തില്‍ ടേബിള്‍ ടോക്ക്, പ്രഭാഷണം, ചര്‍ച്ച, ദേശഭക്തി ഗാനം, പ്രതിജ്ഞ എന്നിവ നടന്നു. വേള്‍ഡ് മലയാളം കൗണ്‍സില്‍ ഖത്വര്‍ പ്രതിനിധി സുരേഷ് കരിയാട്, യൂത്ത് കോണ്‍ഗ്രസ് കേരള വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ഖത്വര്‍ ഐ സി സി യൂത്ത് വിങ് എം സി മെമ്പര്‍ അബ്ദുല്ല പൊയില്‍, ഐ സി എഫ് പ്രതിനിധി ഹബീബ് അഹ്സനി, സിനാന്‍ മായനാട്, കഫീല്‍ പുത്തന്‍ പള്ളി, മന്‍സൂര്‍ കുറ്റ്യാടി, ശരീഫ് മൂടാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പുതിയ കാലത്ത് രിസാല സ്റ്റഡി സര്‍ക്കിളില്‍ കലാലയം സാംസ്‌കാരിക വേദി പോലെയുള്ള യുവ സാംസ്‌കാരിക മുന്നേറ്റങ്ങളാണ് ആവശ്യമെന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന പല അവകാശങ്ങളും ലംഘിക്കപ്പെടുന്നതായും അവര്‍ പറഞ്ഞു. ഇതിനോടനുബന്ധമായി രിസാല സ്റ്റഡി സര്‍ക്കിള്‍ ദേശീയ ഭാരവാഹികള്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. പരിപാടികളെല്ലാം നിറഞ്ഞ ജനസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായിരുന്നു.

 

 

Latest