Connect with us

Kerala

ഓർഡിനൻസ് മടക്കിയത് സാങ്കേതിക നടപടി; ഗവര്‍ണര്‍

സര്‍വകലാശാല സെനറ്റ് നിയമനത്തിലെ ഹൈക്കോടതി വിധിയില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സ് മടക്കിയത് സാങ്കേതിക നടപടി മാത്രമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം സര്‍വകലാശാല സെനറ്റ് നിയമനത്തിലെ ഹൈക്കോടതി വിധിയില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. അപ്പീല്‍പോകുന്ന കാര്യത്തില്‍ അടക്കം പ്രതികരണത്തിനില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.