Kerala
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കാര്‍ കാസര്‍കോട് അപകടത്തില്‍പ്പെട്ടു
എസ്‌കോര്‍ട്ട് വാഹനത്തിന്റെ പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു

കാസര്‍കോട് | പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഔദ്യോഗിക കാര്‍ അപടകത്തില്‍പെട്ടു. കാസര്‍കോട് പള്ളിക്കരയിലാണ് സംഭവം. കാറിന്റെ പിറകിലിരുന്ന വി ഡി സതീശന്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകവെ വൈകിട്ട് 5.45 നാണ് സംഭവം.
ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷന് സമീപം എസ്‌കോര്‍ട്ട് വാഹനത്തിന്റെ പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. പോലീസ് എസ്‌കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോഴാണ് കാര്‍ പിന്നിലിടിച്ചത്. വാഹനത്തിന്റെ മുന്‍വശം ഏറെക്കുറെ തകര്‍ന്ന നിലയിലാണ്.അപകട ശേഷം പ്രതിപക്ഷനേതാവ് മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു.
---- facebook comment plugin here -----